നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Actress Lena

ടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലൂരു വിമാനത്താവളത്തിൽ ആർടി പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് വരികയായിരുന്നു താരം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാഫലം വന്നതിനു ശേഷം മാത്രമേ കൊവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളു.

‘ഫൂട്ട്പ്രിന്റ്സ് ഓൺ ദി വാട്ടർ’ എന്ന ഇന്തോ- ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനായിരുന്നു താരം ബ്രിട്ടനിൽ എത്തിയത്. കോവിഡിന്റെ വകഭേദം കണ്ടെത്തിയതു മുതൽ ബ്രിട്ടനിൽ നിന്ന് എത്തുന്നവരെയെല്ലാം ആർടി പിസിആർ പരിശോധനയക്ക് വിധേയരാക്കുന്നുണ്ട്. ലെന ഇപ്പോൾ ബംഗ്ലൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Top