കുട്ടികൾ ഇല്ലാതിരുന്നത് മഹാഭാഗ്യം, ഇനി വിവാഹമില്ലന്ന് നടി ലെന

വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. പ്രണയവിവാഹത്തെക്കുറിച്ചും പിന്നീടുണ്ടായ വിവാഹമോചനത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ഒരു ഓണ്‍ലൈന്‍മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.

താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ലെന്നും വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന പറയുന്നു. അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തിലാണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുണ്ടെന്നും ലെന വ്യക്തമാക്കി.

ലെനയുടെ വാക്കുകള്‍:

”ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നാണ്.

കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും.

ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട്.

ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശ്ശനി തുടങ്ങിയ സമയത്തായിരുന്നു കല്യാണം. തീര്‍ന്ന സമയത്തു ഡിവോഴ്സ് ചെയ്തു. ഇപ്പോള്‍ കുറെ കാലമായി നല്ല സമയമാണ്.

വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല.”

Top