അറബ് രാജാവിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്താക്കി; ഒടുവില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു

റബ് രാജാവിനെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്ത്. ലണ്ടനിലെ ഷോപ്പിങ്ങിനിടയില്‍ കടയില്‍ കണ്ട ഫോട്ടോ രജനിയുടേതാണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.

‘നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..’ ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീര്‍ ഷോപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന മൊബൈല്‍ഫോണ്‍ കവറുകളിലൊന്നിന് പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെയും ഖുശ്ബു ടാഗ് ചെയ്തിരുന്നു. രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയത്.

Top