നടി കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഒടുവില്‍ ആ പ്രചരണത്തിന് തീരുമാനമായി.

നടി കാവ്യാമാധവന്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരണം. കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തത് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നതെന്നാണ് സൂചന. കാവ്യയുടെ വീട്ടില്‍ച്ചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും ഇക്കാര്യം കൊണ്ടുതന്നെ. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും അത്തരമൊരു നീക്കത്തെക്കുറിച്ച് പൊലീസ് കാര്യമായി പ്രതികരിക്കാത്തതും അതുകൊണ്ടുതന്നെയാണത്രേ.

ദിലീപ് ജയിലിലാകുന്നതിനു മുന്‍പു തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന മട്ടില്‍ വാര്‍ത്ത വന്നെങ്കിലും തന്റെ ഭാര്യയുടെ വിശേഷം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്ന താരത്തിന്റെ മറുപടിയോടെ ആ വാര്‍ത്തകള്‍ നിലച്ചിരുന്നു. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതെന്നുമാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സന്തോഷം നിറയേണ്ട ഈ അവസരത്തില്‍ ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കാവ്യയെന്നാണ് പറയപ്പെടുന്നത്. ദിലീപിന്റെ അറസ്റ്റ് നടന്ന അന്നു മുതല്‍ ആലുവയില്‍ ഭര്‍ത്താവിന്റെ തറവാട്ടു വീട്ടില്‍ തന്നെ കഴിയുകയാണ് കാവ്യ. പുറത്തുനിന്ന് ആരെയും കാണാനോ സംസാരിക്കാനോ കാവ്യ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍, കാവ്യയുടെ കുടുംബം രണ്ടാഴ്ച മുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്‍കുടം നേര്‍ച്ച കഴിപ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന്റെ തലേദിവസമായിരുന്നു പൊന്‍കുടം നേര്‍ച്ച നടത്തിയത്. ദിലീപിനു വേണ്ടി സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പൂജകള്‍ കഴിപ്പിച്ചപ്പോഴും കാവ്യയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു 49 വയസ്സുള്ള ദിലീപും 34 വയസ്സുള്ള കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. Express kerala-യാണ് ഇതു സംബന്ധിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മകള്‍ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില്‍ ആണ് ദിലീപ് കാവ്യയ്ക്ക് താലി ചാര്‍ത്തിയത്. ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരിലുള്ള മകളാണ് മീനാക്ഷി. ദിലീപ് ജയിലില്‍ ആയതില്‍ ഏറെ ദുഃഖിതയാണ് മീനാക്ഷിയും.

Top