കാവേരി ഇനി സംവിധായികയുടെ വേഷത്തിലും

ലയാളികള്‍ ഉള്ളിടത്തോളം മറക്കാത്തതാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി പോരാമോ’ എന്ന പാട്ട്. പാട്ടില്‍ ഒരു ചേച്ചിയുടെ സ്‌നേഹവും കരുതലും കാണിക്കുന്ന കൊച്ചു മുഖം പിന്നീട് വലുതായപ്പോള്‍ മലയാള സിനിമകളിലെ നായിക കഥാപാത്രങ്ങളുടേതായി മാറിയിരുന്നു. ബാലതാരമായി സിനിമയില്‍ വന്ന് തെന്നിന്ത്യയില്‍ തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരമാണ് കാവേരി.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ മൂഖയായ പെണ്‍കുട്ടിയെ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളും കാവേരിയെ തേടിയെത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമേ സംവിധാന രംഗത്തെക്കും ചുവടുവയ്ക്കുകയാണ് കാവേരി. ‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ സംവിധാന അരങ്ങേറ്റം. കാവേരി തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു നായകനാകുന്ന ചിത്രം ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാവും കാവേരി തന്നെ.

Top