വിക്കി കൗശലിന് പിന്നാലെ നടി കത്രീന കൈഫിനും കൊവിഡ്

മുംബൈ: ബോളിവുഡ് നടി കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ക്വാറന്റൈനിലാണ് എന്നും നടി വ്യക്തമാക്കി. തിങ്കളാഴ്ച ബോയ്ഫ്രണ്ടും നടനുമായ വിക്കി കൗശലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

“കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഡോക്ടർമാരുടെ ഉപദേശ പ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ട്. എന്നോട് ബന്ധപ്പെട്ട ആളുകളെല്ലാം ഐസൊലേഷനിൽ പോകണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.”കത്രീനപറഞ്ഞു.

 

Top