‘കാന്താര അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി’; ലോകം അനുഭവിച്ചറിയേണ്ട യാഥാർത്ഥ്യമെന്ന് കങ്കണ

തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ‘കാന്താര’യെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. സിനിമ കണ്ടുവെന്നും അടുത്ത വർഷം ഇന്ത്യയുടെ ഒസ്കർ എൻട്രിയാവും ചിത്രമെന്നും കങ്കണ പറഞ്ഞു. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാർത്ഥ്യമാണ് കാന്താരയെന്നും കങ്കണ കുറിച്ചു.

‘എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വർഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വർഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകൾ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാൾക്ക് മനസിലാക്കാൻ കഴിയില്ല, അത് ഉൾക്കൊള്ളാനെ ആകൂ. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാൻ ശ്രമിച്ചാൽ നിങ്ങൾ നിരാശനാകും, പക്ഷേ നിങ്ങൾ അത്ഭുതത്തിന് കീഴടങ്ങിയാൽ നിങ്ങൾ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാർത്ഥ്യമാണ് കാന്താര’, എന്നാണ് കങ്കണ കുറിച്ചത്.

Top