നടി ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

തൃപ്പൂണിത്തറ: വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ (56) അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മിയ്ക്ക് മരണം സംഭവിച്ചു.

തെറിച്ചു വീണ മകന്‍ ചിരാഗ് രസ്‌തോഗിയ്ക്ക് കാര്യമായി പരുക്കേറ്റില്ല. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.

Top