5ജി വിവാദത്തിൽ വിശദീകരണവുമായി നടി ജൂഹി ചൗള

രാജ്യത്ത് 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതും നിയമപ്രക്രിയയെ ദുരുപയോഗം ചെയ്തതിന് 20 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഉത്തരവിട്ടതും വലിയ വാര്‍ത്തയായിരുന്നു.

ഹര്‍ജിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നടി. താന്‍ 5ജിക്ക് എതിരല്ലെന്നും മറിച്ച് അത് സുരക്ഷിതമാണെന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടതെന്നും ജൂഹി ചൗള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.

5ജി മൂലം മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ അപകടഭീഷണിയില്ലെന്ന ഉറപ്പാണ് ആവശ്യപ്പെട്ടത്. കുട്ടികള്‍ക്കോ ഗര്‍ഭിണികള്‍ക്കോ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കോ പ്രായം ചെന്നവര്‍ക്കോ 5ജി മൂലം അപകടം പറ്റില്ലെന്ന് സാക്ഷ്യപ്പെടുത്തിയ പഠനം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പുറത്തിറക്കണം.

ഇത് മാത്രമാണ് ആവശ്യപ്പെട്ടത്. അതുണ്ടെങ്കില്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും’ ജൂഹി ചൗള വിശദമാക്കി. ജനശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ജൂഹി ചൗള 5ജിക്ക് എതിരായ ഹര്‍ജി നല്‍കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് നിരവധി പേര്‍ താരത്തിനെതിരെ പരിഹാസ ട്രോളുകളും മറ്റും പുറത്തിറക്കി. രാജ്യത്ത് നിലവില്‍ വരുന്ന 5ജി പരിസ്ഥിതിക്ക് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള കോടതിയെ സമീപിച്ചത്.

 

Top