ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ കെഎഫ്ഡിസി ഉദ്യാനത്തിനു സമീപമാണ് അപകടം സംഭവിച്ചത്.

ജയശ്രീ കാറിലേക്കു കയറാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജയശ്രീയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Top