ശ്വാസതടസത്തെ തുടര്‍ന്ന് മുതിര്‍ന്ന നടി ജയന്തിയെ ആശുപത്രിയില്‍

മുതിര്‍ന്ന നടി ജയന്തിയെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയന്തിയുടെ ആരോഗ്യനില വളരെ മോശമാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 35 വര്‍ഷമായി ജയന്തിയ്ക്ക് ആസ്തമ ഉണ്ടെന്നും എല്ലാദിവസവും ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയതിന് ഇതുവരെ ആശുപത്രിയില്‍ പോകേണ്ടി വന്നിരുന്നില്ലെന്നും മകന്‍ കൃഷണ കുമാര്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, മറാത്തി ഭാഷകളിലായി അഞ്ഞൂറോളം സിനിമയില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്.

Top