നടി ജാനകി കൃഷ്ണന്‍ വിവാഹിതയായി; വൈറലായി വിവാഹ വീഡിയോയും ചിത്രങ്ങളും

ലയാളത്തില്‍ നിന്നും ഒരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. ജാനകി കൃഷ്ണനാണ് വിവാഹിതയായത്. അഭിഷേകാണ് വരന്‍. വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. നിരവധി താരങ്ങള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2004 ല്‍ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച താരമാണ് ജാനകി കൃഷ്ണന്‍. പിന്നീട് നാഷണല്‍ ലോ കോളേജില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാനകി ജോലി രാജിവച്ചാണ് സിനിമാ രംഗത്തേക്ക് എത്തിയത്.

തൊമ്മനും മക്കളും, ഒരു ഇന്ത്യന്‍ പ്രണയകഥ , മാസ്റ്റേഴ്‌സ്, ലോ പോയിന്റ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും ജാനകി കൃഷ്ണന്‍ വേഷമിട്ടിരുന്നു. ‘ലൗ എഫ്.എം’ എന്ന സിനിമയില്‍ നടന്‍ അപ്പാനി ശരത്തിന്റെ നായികയായി ജാനകി എത്തുന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Top