ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് നടി ജലജ

ആലപ്പുഴ: ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് നടി ജലജ, ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്ക് വോട്ട് ചോദിച്ച് പ്രചാരണത്തിനിറങ്ങി. സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്. പ്രചാരണത്തിന്റെ ഫോട്ടോകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു.

മലയാളത്തിലെ ക്ലാസിക് സംവിധായകരായ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്, ഭരതൻ, പദ്മരാജൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ സ്ഥിരം നായികയായിരുന്നു ഒരുകാലത്ത് ജലജ. 1981 ൽ ലെനിൻ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനൽ എന്ന ചിത്രത്തിലെ രമണിയെന്ന കഥാപാത്രം ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ജലജക്ക് നേടിക്കൊടുത്തു.

ഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങുന്ന മാലിക്കില്‍ ഒരു സുപ്രധാന വേഷത്തില്‍ ജലജ അഭിനയിക്കുന്നുണ്ട്.

 

Top