പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം

ലോസ് ഏഞ്ചല്‍സ്: മുന്‍ അര്‍ജന്റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വലിന്‍ കാരിയേരി (48)അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യനില വഷളായി മരണപ്പെടുകയായിരുന്നു. കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലാറ്റിനമേരിക്കന്‍ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിന്‍ കാരിയേരി.

അര്‍ജന്റീനയിലെ സൗന്ദര്യമത്സരങ്ങളില്‍ നിരവധി തവണ വിജയിയായിരുന്ന ജാക്വലിന്‍ കാരിയേരിക്ക് വലിയ ആരാധകരുണ്ടായിരുന്നു. മോഡലിംഗിലും നാടകങ്ങളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു താരം. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിന്‍. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നുവെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top