മയക്കുമരുന്നുമായി പിടിയിലായ സീരിയല്‍ നടിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ സിനിമ-സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22) ക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് പൊലീസ്. ഇതിനായുള്ള തെളിവുകള്‍ പൊലീസ് നടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീമിനെയും പൊലീസ് രൂപവത്കരിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവര്‍ക്ക് ലഹരി വസ്തുക്കളും നല്‍കിയിരുന്നു. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമസീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്സ് ഇടപാടിനെത്തിയ മുബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2016ല്‍ ദുബൈയില്‍ വച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് എക്സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു.

Top