‘ചുരുളി’യിലെ ആ ശബ്ദം അത് എന്റേതാണ്; വെളിപ്പെടുത്തി നടി ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. സിനിമയുടെ ട്രെയിലറില്‍ കേള്‍ക്കുന്ന ശബ്ദം ആരുടേതാണെന്നായിരുന്നു ചില പ്രേക്ഷകരുടെ സംശയം.

പലരുടെയും പേരുകളും ഇതിനൊപ്പം പറഞ്ഞു കേട്ടു. നടി ഗീതി സംഗീതയാണ് ഈ ശബ്ദത്തിനുടമ. ക്യൂബന്‍ കോളനി, നാല്‍പത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതിയാണ് ചുരുളിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ ആ ശബ്ദത്തിന്റെ ഉടമ താന്‍ തന്നെയാണെന്ന് വെളിപ്പടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

അതെ.. അത് എന്റെ ശബ്ദമാണ്..❤️
ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.
Lijo Jose Pellissery സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.??
ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല.?
Chemban Vinod Jose ചെമ്പൻ ചേട്ടാ, Vinoy Thomas വിനോയ് ചേട്ടാ, Hareesh Hareeshഹരീഷേട്ടാ, Tinu Pappachan, Renganaath Ravee രംഗാ #MadhuNeelakandan മധുച്ചേട്ടാ, Syam Lal Vinay Forrt എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..❤️

ചിത്രം നിര്‍മിക്കുന്നത് ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ്.വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

ചിത്രത്തിന്റെ പ്രമേയമോ കഥാതന്തുവോ കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത രീതിയില്‍ കൗതുകവും നിഗൂഢതയുമൊളിപ്പിച്ചാണ് ലിജോ ജോസ് പെല്ലിശേരി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനതാരങ്ങള്‍.

അതെ.. അത് എന്റെ ശബ്ദമാണ്..❤️ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയ്ലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ…

Posted by Geethi Sangeetha on Wednesday, July 1, 2020

Top