ബിജെപിയുമായുള്ള കാല്‍ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി

ബിജെപിയുമായുള്ള കാല്‍ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. നടി ഗൗതമി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ല. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്.വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി.

ബില്‍ഡര്‍ അളകപ്പന്‍ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്. സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഗൗതമി തീരുമാനിച്ചിരുന്നു. അത് വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു.

ഗൗതമി ദീര്‍ഘകാലമായി ബി.ജെ.പി അംഗമാണ്. 25 വര്‍ഷം മുമ്പാണ് ഗൗതമി ബി.ജെ.പിയില്‍ ചേര്‍ന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു.

 

 

 

Top