നടി ദേവി അജിത്തിന്റെ മകള്‍ വിവാഹിതയായി

ടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ് ആണ് വരന്‍. തിരുവനന്തപുരം ഉദിയന്നൂര്‍ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ബിസിനസാണ് സിദ്ധാര്‍ഥിന്. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്.

Tസുനാമിയിലാണ് ദേവി അജിത്ത് ഒടുവില്‍ വേഷമിട്ടത്. ജാലിയന്‍ വാലാ ബാഗ്, ഒരു വയനാടന്‍ കഥ, സായാഹ്ന വാര്‍ത്തകള്‍, ചില നേരങ്ങളില്‍ ചിലര്‍, പെര്‍ഫ്യൂം, നാന്‍സി റാണി, വാക്ക് എന്നിവയാണ് ദേവി അജിത്തിന്റെ പുതിയ ചിത്രങ്ങള്‍.

 

Top