നടി ദീപിക പദുക്കോണ്‍ ആശുപത്രിയില്‍

മുംബൈ; ബോളിവുഡ് നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവ‌പ്പെട്ടതിനെ തുടർന്നാണ് ഇന്നലെ രാത്രി താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ദീപികയുടെ ടീം ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടുമില്ല.

കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബാദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു.

Top