സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

bhagyalakshmi

ടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും നന്ദി പറഞ്ഞ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

കേസന്വേഷണം പലപ്പോഴും കേറിയും ഇറങ്ങിയും സംശയം ഉണ്ടാക്കിക്കൊണ്ടിരുന്നെന്നും അതാരുടേയും കുറ്റമല്ല, നമ്മുടെ നാട്ടിലെ പതിവ് സ്ത്രീപീഡന കേസുകളിലെ രീതി ഇങ്ങനെയാണെന്നും ആരോപിച്ചായിരുന്നു കുറിപ്പ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഈ കേസന്വേഷണം പലപ്പോഴും കേറിയും ഇറങ്ങിയും സംശയം സൃഷ്ടിച്ച്‌കൊണ്ടേയിരുന്നു..അതാരുടേയും കുറ്റം കൊണ്ടല്ല..നമ്മുടെ നാട്ടില്‍ അതായിരുന്നു സ്ത്രീപീഡന കേസിന്റെ പതിവ് രീതി…കുറേ നാള്‍ ഭയങ്കര അന്വേഷണത്തിലായിരിക്കും,പിന്നെ തെളിവില്ലാതാവും,
മാധ്യമങ്ങള്‍ കുറേ സംസാരിക്കും,പിന്നെ വേറെ കേസ് കിട്ടുമ്പോ അതിന്റെ പിന്നാലെ പോകും…ഈ കേസില്‍ പക്ഷേ എല്ലാവരും മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചു..അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥമായ നിരന്തര പരിശ്രമം.സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ,എല്ലാം തന്നെയാണ് ഈ ഗംഭീര ക്ലൈമാക്‌സ്..അന്ന് അതി സാഹസികമായി പ്രതിയെ കോടതി വരാന്തയില്‍ നിന്ന് പിടികൂടിയപ്പോള്‍തന്നെ പോലീസിനോട് ബഹുമാനം തോന്നിയിരുന്നു..ടിവിയുടെ മുമ്പിലിരുന്ന് അറിയാതെ കൈയടിച്ചവരില്‍ ഞാനുമുണ്ട്…
സര്‍ക്കാരിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും
ഒരുപാടൊരുപാട് നന്ദിയുണ്ട്…

Top