റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനെ പിന്തുണച്ച് നടി ഭാവനയും

bhavana-s

തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്പയിനെ പിന്തുണച്ച് നടി ഭാവനയും. ഞാന്‍ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ ഞാന്‍ ഇങ്ങനെ പറയുന്നതു വഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നതാണോ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ലെന്നും എന്ത് തന്നെയാണെങ്കിലും അത് ശരിയല്ലെന്നും ഭാവന പറയുന്നു.

സ്ത്രീകളാണ് കൂടുതലും സോഷ്യല്‍ മീഡിയ വഴിയുള്ള ഓണ്‍ലൈന്‍ അബ്യൂസിനു ഇരയാകുന്നതെന്നും ഭാവന കൂട്ടിച്ചേർത്തു. സിനിമാ സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് ഡബ്യൂ.സി.സിയുടെ കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്.

Top