ബംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലേക്ക്‌; നടി ഭാവന ക്വാറന്റൈനില്‍

തിരുവനന്തപുരം: ബാംഗ്ലൂരില്‍ നിന്നും മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയ നടി ഭാവനയെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു കാറില്‍ വരികയായിരുന്നു. അതിര്‍ത്തി വരെ ഭര്‍ത്താവ് നവീനൊപ്പം കാറിലെത്തിയ താരം അവിടെ നിന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്.

ചെക്ക്‌പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൃശ്ശൂരിലെ വീട്ടിലാണ് താരം ക്വാറന്റൈനില്‍ തുടരുക. വിവാഹ ശേഷം നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്.

Top