നടി ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

ലയാളികളുടെ പ്രിയപ്പെട്ട താരമായ നടി ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് നടിക്ക് ആശംസകളുമായി എത്തിയത്.

‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. മഞ്ജുവിനെ കൂടാതെ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകള്‍ നേര്‍ന്നു.

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് താരമിപ്പോള്‍.മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടര്‍യാത്ര.

ഏറെ കാലത്തെ പ്രണയത്തിനു ശേഷം 2018 ജനുവരിയിലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ താരം വിവാഹം ചെയ്തത്. ഇതിനുശേഷം ഭാവന അഭിനയത്തില്‍ നിന്ന് ഒരു ചെറിയ ബ്രേക്കെടുത്തെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Top