നടിയെ ആക്രമിച്ച കേസ് ; ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു

liberty-basheer

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി.

ആലുവ പൊലീസ് ക്ലബില്‍വെച്ചാണ് ബഷീറിന്റെ മൊഴിയെടുത്തത്.

തന്റെ കൈയിലുള്ള എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറിയെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദിലീപിന്റെ കുടുംബബന്ധങ്ങളെ കുറിച്ച് അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നും, സംവിധായകന്‍ ശ്രീകുമാറുമായുള്ള തര്‍ക്ക വിഷയങ്ങളും അന്വേഷണസംഘത്തെ അറിയിച്ചെന്നും ബഷീര്‍ അറിയിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും നടിയുടെ നഗ്‌ന ചിത്രം എടുത്തു നല്‍കാന്‍ പറഞ്ഞെന്ന് മാത്രമാണ് തനിക്കെതിരെയുള്ള കേസെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തനിക്കെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top