നടിയെ ആക്രമിച്ച സംഭവം : പ്രദീപ് കുമാർ ഇന്ന് പൊലീസ് മുൻപാകെ ഹാജരാകും

കാസർകോട് ; നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ്‌കുമാറിന്റെ പി.എ ബി പ്രതീപ് കുമാർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. കഴിഞ്ഞ ദിവസം കാസർഗോഡ് സെഷൻസ് കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി നിർദേശം.

വിശദമായ അന്വേഷണത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിന്റെ കേസിലെ പങ്ക് പൊലീസ് കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് . എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്നും സർക്കാർ നേരിടുന്ന വിഷയങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്നുമാണ് പ്രദീപ് കുമാറിന്റെ ആരോപണം.

Top