നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

dileep

കൊ​ച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണന്നൊവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.ഹ​ര്‍​ജി കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ഇതേ ആവശ്യം ഉന്നയിച്ച്‌ ദിലീപ് മുന്‍പ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു . ദിലീപിന്റെയും പോലീസിന്റെയും വാദങ്ങള്‍ കേട്ട ശേഷം അങ്കമാലി കോടതി ആവശ്യം നിരസിക്കുകയായിരുന്നു .

ദൃശ്യങ്ങള്‍ കിട്ടാന്‍ പ്രതിയായ തനിക്ക് അവകാശമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹര്‍ജി.

സംഭവവുമായി ബന്ധപ്പെട്ട ആറ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ , ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ , മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പോലീസ് ദിലീപിന് കൈമാറിയിരുന്നു .

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 14 ന് സെഷന്‍സ് കോടതിയില്‍ ആരംഭിക്കും.

Top