നടി ആക്രമിക്കപ്പെട്ട സംഭവം; മുകേഷിനെതിരെ ബിജെപി – കോണ്‍ഗ്രസ് പ്രതിഷേധം

കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനെതിരേ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം.

കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

എന്നാല്‍, മുകേഷിന്റെ വീടിനു നേരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.

പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും, പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കുകയുമായിരുന്നു.

Top