actress attack ;nadikar sankham responds

rape

ചെന്നൈ: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ചതില്‍ അപലപിച്ച് ചലചിത്ര ലോകം.

നടിയെ ആക്രമിച്ചതിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്ന് തമിഴ് അഭിനേതാക്കളുടെ സംഘടനയുടെ നേതാവ് കൂടിയായ വിശാല്‍ പറഞ്ഞു. ഈ സംഭവത്തില്‍ മുഴുവന്‍ സിനിമാലോകവും നടിക്കൊപ്പമുണ്ട്. ഒരു നടിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്നും വിശാല്‍ ചോദിച്ചു.

കൂടാതെ ഇനിയൊരാള്‍ക്ക് ഇത്തരമൊരു കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ തോന്നാത്ത തരത്തിലുള്ളതായിരിക്കണം ശിക്ഷ. ഇക്കാര്യത്തില്‍ നടിക്കും മലയാളത്തിലെ താരസംഘടനയായ അമ്മയ്ക്കും വേണ്ട പിന്തുണയെല്ലാം നല്‍കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.

നടി അനുഭവിച്ച ദുരിതം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള ധൈര്യം അവള്‍ക്ക് ഉണ്ടാവട്ടെ. കുറ്റക്കാര്‍ മുഴുവന്‍ പിടിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം …ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു.

ധീര എന്നാണ് സാമന്ത ദുരിതം അനുഭവിച്ച നടിയെ വിശേഷിപ്പിച്ചത്. ഞാന്‍ എന്റെ ടൈംലൈന്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ സിനിമയില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഞാന്‍… സാമന്ത ട്വിറ്ററില്‍ കുറിച്ചു.

രാജ്യം മുഴുവന്‍ നിന്നോടൊപ്പം ഉണ്ടെന്നും നിന്റെ ധൈര്യത്തിന് മുന്നില്‍ താന്‍ വണങ്ങുന്നുമെന്നും ഋതേഷ് പറഞ്ഞു. നീ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്കുള്ള പ്രചോദനമാണെന്നും താരം പറഞ്ഞു.

Top