ഫ്‌ളാറ്റില്‍ കയറി ഗുണ്ടാ ആക്രമണം;നടിയുടെ പരാതിയില്‍ കേസെടുത്തു

ആലുവ: കൊച്ചിയില്‍ ഫ്‌ളാറ്റില്‍ കയറി നടിയെ ആക്രമിച്ചതായി പരാതി. നടി മീനു മുനീറാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മീനു മുനീറിനെ ഫ്‌ളാറ്റില്‍ ഗുണ്ട അതിക്രമിച്ച് കയറുകയും അതിക്രൂരമായി മര്‍ദ്ദിച്ചു എന്നും പരാതിയില്‍ പറയുന്നു. ആലുവയിലെ ദേശത്താണ് മീനുവിന്‍ഫെ ഫ്‌ളാറ്റ്. ഫ്‌ലാറ്റിലെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമണത്തിന് കാരണം. പാര്‍ക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് ഗുണ്ടാ ആക്രമണത്തിലേയ്ക്ക് എത്തിച്ചത്.

പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്നും സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നെടുമ്പാശേരി പൊലീസ് തയ്യാറാകുന്നില്ലെന്നും മീനു ആരോപിച്ചു. ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ് ശ്രമം നടക്കുന്നതായും നടി വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Top