അതിജീവിത മകളെപ്പോലെ; ആത്മവിശ്വാസവും പിൻബലവും പകർന്നുകൊടുത്ത് കൂടെ നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മകളെപ്പോലെ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു മകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്. മകള്‍ക്ക് ആത്മവിശ്വാസവും പിന്‍ബലവും പകര്‍ന്നുകൊടുത്ത് കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലെ ഗുരുതരമായ ആരോപണം കേസില്‍ ഭരണകക്ഷിയിലെ നേതാക്കള്‍ ഇടനിലക്കാരായി നിന്നുകൊണ്ട് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് പ്രതിപക്ഷം ഇതില്‍ ഇടപെട്ടത്. കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ അവരെ വളഞ്ഞുവെച്ച് ആക്രമിച്ചു. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് ഇങ്ങനെയൊരു ഹര്‍ജി കൊടുത്തതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നാണ് അവര്‍ ഉന്നയിച്ച ആരോപണം. പക്ഷെ ക്രൈം ബ്രാഞ്ചിന് കോടതി കൊടുത്ത സമയം തീരുന്നത് മെയ് 30ന് അവസാനിക്കുന്നതിനിലാണ് അവര്‍ ഹര്‍ജി കൊടുത്തത് എന്നതാണ് യാഥാര്‍ഥ്യം എന്നും അദ്ദേഹം വിശദീകരിച്ചു.

Top