നടിയെ ആക്രമിച്ച കേസ്; വിസ്താര നടപടികളുടെ സ്റ്റേ ഉത്തരവ് ദീര്‍ഘിപ്പിച്ചു

kerala hc

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിസ്താര നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കോവിഡ് നീരീക്ഷണത്തില്‍ ആയതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അതുവരെ സ്റ്റേ തുടരും.

കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമിക്കപ്പെട്ട നടിയും സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണനയിലുളളത്.

Top