നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി, പൊലീസില്‍ പരാതി നല്‍കി

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി വിപിന്‍ ലാല്‍. ഇതു സംബന്ധിച്ച് അദ്ദേഹം പൊലീസിന് പരാതി നല്‍കി. ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ ലാലിന്റെ പരാതി.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം തടവില്‍ കഴിയവേ സുനിക്ക് കത്തെഴുതി കൊടുത്തത് വിപിന്‍ ലാലാണ്. ആലുവ ജയിലില്‍ നടന്ന ഫോണ്‍ വിളിയിലും പള്‍സര്‍ സുനിയ്ക്ക് ഇയാള്‍ ഒത്താശ ചെയ്തതായാണ് വിവരം.

Top