നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന്‍ നാദിര്‍ഷയേയുമാണ് താന്‍ ജയിലില്‍ നിന്ന് വിളിച്ചതെന്ന് പള്‍സര്‍ സുനി മൊഴി നല്‍കി. നാലു തവണയാണ് ഇരുവരെയും വിളിച്ചത്. പണത്തിനായാണ് വിളിച്ചതെന്നും സുനി പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ സുനിയെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

Top