നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ വിസ്താര നടപടികൾക്ക് സാധ്യതയില്ല. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിലിൻറെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയടക്കം നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തളളിയിരുന്നു. വിചാരണ അനന്തമായി നീളുന്നതിനാൽ ജാമ്യം വേണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം.

Top