നടിയെ ആക്രമിച്ച കേസ് : ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതര്‍ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ളതായിരുന്നു നടിയുടെ ഹര്‍ജി. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തള്ളിയ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്

കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിനോടും അനുകൂല നിലപാടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം അതിവേഗം അവസാനിപ്പിച്ച് കേസ് ഇല്ലാതെയാക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ കോടതിയിലെത്തി കൂടുതല്‍ സമയം തേടിയിരുന്നു. ഇത് അംഗീകരിച്ച കോടതി ഒന്നര മാസം കൂടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

 

Top