കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ല, ദിലീപിന്റെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്ന് ഉച്ചയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.

കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

വീഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനം ഒരുക്കിയെന്നു പോലീസ് അറിയിച്ചു. ദിലീപിന് അനുകൂല തരംഗം കോടതി പരിസരത്ത് ഒഴിവാക്കുകയെന്നതും ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നു.

Top