പള്‍സര്‍ ദിലീപ് സിനിമയുടെ ലൊക്കേഷനില്‍ എത്തി, നിര്‍ണായക ചിത്രങ്ങള്‍ പുറത്തായി !

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി ദിലീപിന്റെ സിനിമാ ലൊക്കേഷനില്‍ എത്തിയിരുന്നതായി തെളിവ്. ചിത്രങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനിലാണ് സുനി എത്തിയത്. ഇതു സംബന്ധിച്ച ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

IMG-20170702-WA014

തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബായിരുന്നു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍. ആക്രമിക്കപ്പെട്ട നടി ഈ ക്ലബിലെ ഹെല്‍ത്ത് ക്ലബില്‍ സ്ഥിരം എത്താറുണ്ടായിരുന്നു.

IMG-20170702-WA015

പള്‍സര്‍ സുനിയെ അറിയില്ലന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോള്‍ പുറത്തു വന്ന ഈ ഫോട്ടോ മാത്രം വച്ച് ദിലീപിനെ കുറ്റക്കാരനാക്കാനും കഴിയില്ല. കാരണം, ഒരു ലൊക്കേഷനില്‍ വരുന്ന നൂറ് കണക്കിന് ആളുകളില്‍ എല്ലാവരും താരങ്ങള്‍ അറിയുന്നവരായിരിക്കില്ല.

ദിലീപ് തന്നെ നേരത്തെ ടവര്‍ മൊബൈല്‍ ലൊക്കേഷനില്‍ ഇരുവരും ഒരേ സ്ഥലത്തുണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിക്കൂടെ എന്ന് പ്രതികരിച്ചിരുന്നു.

ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോ ഉണ്ടെങ്കില്‍ മാത്രമേ കാര്യങ്ങള്‍ക്ക് കൃത്യത ഉണ്ടാകൂ എന്നതിനാല്‍ അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ പൊലീസ്.

Top