നടിയെ ആക്രമിച്ച കേസ് : അന്വേഷണ സംഘത്തിന്റെ ഉന്നതതലയോഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിന്റെ അടിയന്തര ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുന്നു.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. എറണാകുളം റൂറല്‍ എസ് എ വി ജോര്‍ജും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേസില്‍ പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതായി അന്വേഷണസംഘത്തിന് പരാതിയുണ്ട്. ഇക്കാര്യം അന്വേഷണസംഘം ഇന്നലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി അന്വേഷണസംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.

പുതിയ സാഹചര്യത്തില്‍ പ്രോസിക്യൂഷനെ മാറ്റുന്ന കാര്യം അടക്കം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടണോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുത്തേക്കും.

Top