നടിയെ ആക്രമിച്ച കേസ്; ഇന്നത്തെ കോടതി വിചാരണ നിര്‍ത്തിവെച്ചു

suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്നത്തെ കോടതി വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയിരുന്നില്ല.

അസാധാരണമായ നടപടിയാണ് കേസില്‍ ഉണ്ടായിരിക്കുന്നതെന്നും ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കുമെന്നും അതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ 182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.

Top