നടിയെ ആക്രമിച്ച കേസ്: വിചാരണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേന ഇമെയിൽ വഴിയാണ് കഴിഞ്ഞ ദിവസം വിചാരണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സുപ്രിം കോടതിക്ക് കൈമാറിയത്.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്.

Top