നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം സമർപ്പിക്കാൻ നാല് ദിവസം കൂടി അനുവദിച്ച് കോടതി

ടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നാല് ദിവസം കൂടി സമയം അനുവദിച്ചു. വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും കോടതി നിർദേശിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നാഴ്ചയാണ് ക്രൈംബ്രാഞ്ച് സമയം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ചക്കകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാകണമെന്ന നടിയുടെ ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരാകരിച്ചു.

അനുബന്ധ കുറ്റപത്രം തയ്യാറാക്കി അതിന്റെ പകർപ്പുകൾ എടുക്കാൻ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ 15-ാം തിയതിയായിരുന്നു തുടരന്വേഷണത്തിനുള്ള സമയം അവസാനിച്ചത്. ഈ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ച കൂടി ആവശ്യപ്പെട്ടത്. ഇതിനിടെ ജയിൽ ഡി.ജി.പിയായിരുന്ന ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കും.

Top