നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കില്ലെന്ന് ശ്രീനിവാസന്‍

sreenivasan-actor.

ആലപ്പുഴ: നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരത്തിന് മുതിരില്ലെന്ന്‌ നടന്‍ ശ്രീനിവാസന്‍.

ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസമെന്നും പൊലീസ് അന്വേഷണവും കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താര സംഘടനയായ ‘അമ്മ’ ഇപ്പോള്‍ അംഗങ്ങള്‍ക്കു കാണിക്ക അര്‍പ്പിക്കാനുള്ള വേദിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Top