actress assault case response

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുമെന്ന് നിയമമന്ത്രി എകെ ബാലന്‍.

കേസിലെ അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ദൈവം ആള്‍രൂപത്തില്‍ വന്നാല്‍ പോലും എല്ലാ പ്രതികളെയും പിടികൂടും.

സിനിമാ മേഖലയില്‍ അംഗീകരിക്കാനാകാത്ത നിരവധി പ്രവണതകളുണ്ട്. ഇത്തരം മോശം പ്രവണതകളെല്ലാം സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

അതേസമയം സിനിമയില്‍ ഗുണ്ടാ സാന്നിധ്യമുണ്ടെന്നു ഗണേഷ് കുമാര്‍ എംഎല്‍എ പ്രതികരിച്ചു. സിനിമയില്‍ ശക്തരാകാന്‍ ചിലര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് വസ്തു ഇടപാടുകാരായും ബന്ധമുണ്ട്. പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Top