നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹര്‍ജി

kerala hc

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ട്

ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നേരത്തെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Top