നടിയെ ആക്രമിച്ച കേസ് : പ്രദീപിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ

കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും ഉപേക്ഷിച്ചത് പത്തനാപുരത്തല്ലെന്ന് പ്രതി പ്രദീപ്കുമാറിന്റെ മൊഴി. അതുകൊണ്ടുതന്നെ ഇയാളെയും കൂട്ടി തെളിവെടുപ്പിനായി ബേക്കൽ പോലീസ് കൊല്ലത്തേക്ക്‌ കൊണ്ട് പോകില്ല എന്ന് തീരുമാനിച്ചു.

ഫോണും സിംകാർഡും അന്നുതന്നെ തീവണ്ടിയിൽ ഉപേക്ഷിച്ചുവെന്നാണ് പ്രദീപിന്റെ മൊഴി. എന്നാൽ ഇത്‌ പോലീസ് വിശ്വസിച്ചിട്ടില്ല. ഈ വർഷം ജനവരി 28 നാണ് കേസിലെ മാപ്പുസാക്ഷി ബേക്കൽ മലാംകുന്നിലെ വിപിൻലാലിന്‌ മൊബൈൽ ഫോണിലൂടെ പ്രദീപ് ഭീഷണിപ്പെടുത്തിയത്. പ്രദീപിനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഓഫീസിൽ വച്ച് ചോദ്യംചെയ്യൽ തുടരുകയാണ്.

Top