നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു

കൊച്ചി നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന്‍ കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

ദിലീപും നാദിര്‍ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാലാണ് പ്രസാദിനെ വിളിപ്പിച്ചത്. ഉച്ചയ്ക്ക് 1.30ഓടെയാണ് പ്രസാദിനെ ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

എന്നാല്‍ തന്നെ ചോദ്യം ചെയ്യാനല്ല വിളിച്ചു വരുത്തിയതെന്ന് കെ.എസ്.പ്രസാദ് പ്രതികരിച്ചു. ഒരു സുഹൃത്തിനെ കാണാനാണ് പൊലീസ് ക്‌ളബ്ബിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Top