നടിയെ ആക്രമിച്ച കേസ് ; കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലന്ന് എസ്.പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലന്ന് ആറുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്.

കാവ്യയുടെ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലന്നും, കൂടുതല്‍ പേരേ ചോദ്യം ചെയ്യുമോ എന്ന കാര്യ തീരുമാനമായില്ലന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പള്‍സര്‍ സുനിയെ മുന്‍പരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

ചൊവ്വാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് കാവ്യയെ അന്വേഷണ സംഘം ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ തറവാട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചുവരെ നീണ്ടു. ചോദ്യം ചെയ്യലിനോട് നടി പൂര്‍ണമായും സഹകരിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Top