നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുവാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന കാര്യം രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പുതിയ പട്ടിക അടുത്ത വ്യാഴാഴ്ച നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

കേസില്‍ വാദം കേള്‍ക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കുവാന്‍ രജിസ്ട്രാറോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

Top