നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഒന്നര മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. മൂന്നു മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ജൂലൈ പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു.

ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിയിൽ അതിജീവിതയും കക്ഷിചേർന്നിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതൽ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടു.

എന്നാൽ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നൽകരുതെന്നുമാണ് പ്രതിയായ നടൻ ദിലീപ് വാദിച്ചത്.

Top