actress assault case; family statement

തൃശൂര്‍: യുവനടിക്ക് നേരേ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്ന കാര്യങ്ങള്‍ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം.

വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ ശക്തമായിത്തന്നെ മുന്നോട്ടുപോകും. കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

നേരത്തെ ചെമ്പൂക്കാവിലുള്ള ശിവന്‍ എന്നൊരാളാണു വാഹനം ഓടിച്ചിരുന്നത്. അടുത്തയിടെയാണ് മാറിയത്. ശിവന്റെ അഭാവത്തിലാണു പുതിയ ഡ്രൈവറെ കണ്ടെത്തേണ്ടിവന്നത്.

കൂടാതെ ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച കുടുംബാംഗങ്ങള്‍ സംഭവുമായി ബന്ധപ്പെട്ട് ഒരു നടിക്ക് ഇതില്‍ പങ്കുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചു.

എന്നാല്‍, നടിയുടെ പേരു വെളിപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ തയാറായില്ല. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

Top